മലപ്പുറം: താനൂർ കുന്നുംപുറത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേർക്ക് പരിക്ക്. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.
മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാപുരം സെന്‍ട്രൽ എയുപി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പിക്കേറ്റത്. 3 പേരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.