Timely news thodupuzha

48 കാരിയെ പാരയെടുത്തടിച്ച് കൊല്ലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

കോട്ടയം: അമ്പാറയിൽ 48കാരിയെ പാരയെടുത്തടിച്ച് കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്ന് വെളുപ്പിനായിരുന്നു സംഭവം. അമ്പാറ സ്വദേശിനി ഭാർഗവിയാണ് കൊലപ്പെട്ടത്. പ്രതിയായ ബിജുമോൻ കൊലപാതക വിവരം പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിന് കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണെന്ന് പൊലീസ് പറഞ്ഞു. വഴക്ക് മൂർച്ഛിച്ചപ്പോൾ ബിജുമോൻ പാരയെടുത്ത് അടിച്ച് ഭാർഗവിയെ കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം പ്രതി തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പറഞ്ഞ് കീഴടങ്ങുകയും ചെയ്തു.

ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ചാണ് താമസം. നിയമപരമായി വിവാഹിതരല്ല. അതേസമയം ഇവർ വേറെ വിവാഹം കഴിച്ചവരാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *