തിരുവനന്തപുരം: റവന്യൂ വകുപ്പിൽ അഴിമതി, കൈക്കൂലി വിവരങ്ങൾ അറിയിക്കുന്നതിനായി ടോൾഫ്രീ നമ്പർ. പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായാണ് ഈ രീതി അവലംബിച്ചത്. ഇന്നുമുതൽ ഈ നമ്പറിൽ വിളിച്ച് വിവരങ്ങൾ കൈമാറാം.
അവധിയൊഴികെ മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയാണ് പരാതികൾ അറിയിക്കാനുള്ള സമയം. ട്രോൾ ഫ്രീ നമ്പർ നൽകിയിരിക്കുന്നത് റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടികൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്.

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ റജിസ്റ്റർ ചെയ്യുന്നതിനായി നമ്പറിൽ വിളിച്ച ശേഷം വോയ്സ് ഇന്ററാക്ടീവ് നിർദേശ പ്രകാരം സീറോ ഡയൽ ചെയ്താൽ മതി. സംശയ നിവാരണത്തിനായി ഒന്നും അഴിമതി സംബന്ധിച്ച പരാതികൾ റജിസ്റ്റർ ചെയ്യുന്നതിനായി രണ്ടും ഡയൽ ചെയ്യാം.
ലഭിച്ച പരാതികളിൽ അഴിമതിയുമായി ബന്ധപ്പെട്ടവ പ്രത്യേകമായി രേഖപ്പെടുത്തിയ ശേഷം പരിശോധനയ്ക്കും നടപടിക്കുമായി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രത്യേക ഓൺലൈൻ പോർട്ടൽ അഴിമതി പരാതികൾ അറിയിക്കുന്നതിനായി ഉടൻ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ട്രോൾഫ്രീ നമ്പർ: 1800 425 5255.






