Timely news thodupuzha

ബിപോർജോയ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ, മധ്യകിഴക്കന്‍ അറബിക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ബിപോർജോയ് ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് ഇത് വടക്ക് – കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കും. പിന്നീടുള്ള മൂന്ന് ദിവസം വടക്ക് – പടിഞ്ഞാറു ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം, ബംഗ്ലാദേശ് – മ്യാൻമർ തീരത്തിനു സമീപം, വടക്ക് – കിഴക്കന്‍ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചിട്ടുണ്ട്. ഇത് കേരളത്തിൽ മഴയ്ക്ക് കാരണമായേക്കാം. അതിനാൽ അടുത്ത 4 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 3 മണിക്കൂറിൽ നേരിയ മഴ ലഭിക്കുമെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *