ചെന്നൈ: ഇഡി തട്ടിപ്പു കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ കുഴഞ്ഞു വീണ തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിയുടെ ആരോഗ്യ നില ഗരുതരമെന്ന് ഡോക്‌ടർമാർ. നെഞ്ചു വേദനയെ തുടർന്നായിരുന്നു കുഴഞ്ഞ് വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ബാലാജിക്ക് ആൻജിയോഗ്രാം പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഹൃദയ ധമനിക്കളിൽ 3 ബ്ലോക്കുകൾകളാണ് കണ്ടെത്തിയത്.
അതിനാൽ, മന്ത്രിക്ക് അടിയന്തര ബൈപാസ് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിരിക്കുന്നത്.നീണ്ട 17 മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പുലർച്ചെയായിരുന്നു സെന്തിലിനെ ഇഡി അറസ്റ്റു ചെയ്തത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടികാട്ടി ഡി.എം.കെ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. ഇഡി ചോദ്യം ചെയ്യൽ സമയത്ത് മന്ത്രിയെ ഉപദ്രവിച്ചെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
കൂടാതെ സെന്തിൽ ബാലാജി, ആശുപത്രിയിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകകൂടി ചെയ്തതോടെ പ്രതിഷേധം കനത്തിരുന്നു.






