Timely news thodupuzha

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി; മന്ത്രിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയുടെ വകുപ്പുകൾ എടുത്തു മാറ്റി. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്സൈസ് മുത്തു സ്വാമിക്കും നൽകും. അതേസമയം ബാലാജിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കില്ലെന്നും വകുപ്പില്ലാ മന്ത്രിയായി തുടരുമെന്നും തമിഴ്നാട് സർക്കാർ അറിയിച്ചു.

ഇതിനിടയിൽ ബാലാജിയെ കസ്റ്റഡിയിൽ വിടണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. റിമാൻഡിൽ കഴിയുന്നതിനാൽ കസ്റ്റഡിയിൽ വിടാനാവില്ലെന്നായിരുന്നു ചെന്നൈ പ്രിൻസിപ്പൽ കോടതി വ്യക്തമാക്കിയത്. മന്ത്രി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാൽ 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നുമായിരുന്നു ഇഡി ഹർജിയിൽ ആവശ്യപ്പെട്ടത്.

ജോലി വാഗ്ദാനെ ചെയ്ത് പണം തട്ടിയെന്ന കേസിലായിരുന്നു മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റു ചെയ്തത്. തുടർന്ന് നെഞ്ച് വേദന അനുഭവപ്പെട്ട ബാലാജി കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു. വിഷയത്തിൽ ബാലാജിയെ അനുകൂലിച്ച് പ്രതിഷേധം ശക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *