കരിമണ്ണൂർ: രാജു ഓടക്കൽ കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ആക്ടിങ്ങ് പ്രസിഡന്റ് ജോയ് തലയ്ക്കൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് പാർട്ടി ഫിനിക്സ് പക്ഷിയെപോലെ ഉയർത്ത് എഴുന്നേൽക്കുമെന്നും അത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതാവശ്യമായി തീർന്നിരിക്കുക ആണെന്നും ഉദ്ഘാടന പ്രസംഗത്തിൽ സി.പി മാത്യു പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരെ അനാവശ്യ കേസുകൾ എടുക്കുന്ന പിണറായി കേന്ദ്രം ഭരിക്കുന്ന മോദിക്ക് പരിശീലനം നടത്തുകയാണെന്നും അദ്ദേഹം ആരോപണമുയർത്തി.
പരിപാടിയിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയ് കെ പൗലോസ് ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് മിനിറ്റ്സ് രേഖകൾ കൈമാറി. യോഗത്തിൽ പാർട്ടി നേതാക്കളായ ജോൺ നെടിയപാല, ഇന്ദു സുധാകരൻ, സി.പി കൃഷ്ണൻ, റ്റി.റ്റി പീറ്റർ, ചാർളി ആന്റണി, ജാഫർഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോമി തോമസ്, റ്റി.കെ നാസർ, ബേബി തോമസ്, ജോബി സെബാസ്റ്റ്യൻ, ഉല്ലാസ് മുള്ളരിങ്ങാട്, സജി കണ്ണംപുഴ, മനോജ്, ബേബി, വി.എം ചാക്കോ, കെ.എം ഹംസ, ജോഷി എടാട്ട് എന്നിവർ സംസാരിച്ചു.