Timely news thodupuzha

സംസ്ഥാനത്ത് ബലി പെരുന്നാൾ 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ.

ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമാല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തിയാക്കി ചെവ്വാഴ്ച ദുൽഖഅ്ദ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന. സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലിയും അറിയിച്ചു.

ഹജ്ജിൻറെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചെവ്വാഴ്ചയായിരിക്കും നടക്കുക. സൗദിയിൽ ഇന്നലെ മാസപ്പിറവി കണ്ടതിൻറെ അടിസ്ഥാനത്തിൽ സൗദി സുപ്രീം കോടതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജൂൺ 28ന് സൗദി ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും.

Leave a Comment

Your email address will not be published. Required fields are marked *