എറണാകുളം: തട്ടിപ്പ് കേസിൽ കെ.സുധാകരൻറെ പേര് പറയാൻ ഡി.വൈ.എസ്.പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൺസൺ മാവുങ്കൽ കോടതിയിൽ. കോടതിയിൽ വീഡിയോ കോൺഫറൻസ വഴി ഹാജരാക്കിയപ്പോളാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.
കോടതിയിൽ നിന്നും കൊണ്ടുപോകുന്ന വഴിക്ക് കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. സുധാകരൻറെ പേരു പറഞ്ഞില്ലെങ്കിൽ ഭാര്യയും മക്കളെയും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപിൽ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണ്. പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്നും പറയണമെന്ന് നിർബന്ധിച്ചു.
കെ സുധാകരൻറെ പേരു പറഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഡി.വൈ.എസ്.പി ഭീഷണപ്പെടുത്തിയെന്നും മോൻസൺ കോടതിയിൽ പറഞ്ഞു. മോൻസൻറെ പരാതിയിൽ ജയിൽ മേധാവി വഴി കോടതിയെ അറിയിക്കാൻ എറണാകും അഡീ. ജില്ലാ സെഷൻസ് കോടതി നിർദ്ദേശം നൽകി.