മുംബൈ: ഗോരേഗാവ് വെസ്റ്റ് ബാങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ ഒൻപതാമത് കിരാത ശിവ പ്രതിഷ്ഠ തിരു മഹോത്സവം ഈ മാസം 27 മുതൽ 29 വരെ നടക്കുന്നു.
27ന് ആരംഭിക്കുന്ന പൂജാദികർമ്മങ്ങൾ ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനർ ആണ് നിർവഹിക്കുക. 27ന് ലക്ഷാർച്ചന, ശ്രീമദ് ശിവപുരാണം പാരായണം,അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
28ന് ആചാര്യ വരണവും പടിപൂജയും 29 ന് കളമെഴുത്ത് പാട്ടും നാളികേരമേറും ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9930827313, 9969447934.






