ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തൊഴിലാളിയായ മുസ്ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ച അക്രമികൾ ഇയാളുടെ തലമുടിയിൽ പകുതി വടിച്ചുകളഞ്ഞു.
ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മൂന്നുപേർ ചേർന്ന് ഷഹിലിനെ മർദിച്ചത്. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതികൾ മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബലംപ്രയോഗിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മർദിക്കുകയായിരുന്നെന്ന് ഷഹിലിന്റെ അച്ഛൻ പറഞ്ഞു.
പൊലീസിനെ സമീപിച്ചെങ്കിലും ആദ്യം നടപടിയുണ്ടായില്ലെന്നും പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും ഷഹിലിന്റെ കുടുംബം ആരോപിച്ചു.