Timely news thodupuzha

logo

താമരശേരി സ്വദേശി കർണാടകയിൽ വാഹനാപകടത്തിൽ മരിച്ചു

ബാംഗ്ലൂർ: കർണാടകത്തിലുണ്ടായ വാഹനാപകടത്തിൽ താമരശേരി സ്വദേശി മരിച്ചു. ഗുണ്ടൽപ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

താമരശേരി പെരുമ്പളളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷാദിന് ഗുരുതര പരിക്കേറ്റു.

പരിക്കേറ്റ അൻഷാദിനെ ആദ്യം ഗുണ്ടൽപ്പേട്ടയിലെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചാമരാജനഗറിലെ ആശുപത്രിയിലേക്കും മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *