Timely news thodupuzha

എൻജിനീയറിങ്ങ് പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ്ങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ്‌ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്.

കണ്ണൂർ സ്വദേശി സജ്ഞയ് പി.മല്ലാറിനാണു ഒന്നാം റാങ്ക്(സ്കോർ– 583). രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക് (സ്കോർ 575). കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണു മൂന്നാം റാങ്ക് (572).

എസ് സി വിഭാഗത്തിൽ ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. 49671 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടിയോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.

2023-2024 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ കീം മേയ് 17നാണു നടന്നത്. മൂല്യനിർണയത്തിനു ശേഷം പരീക്ഷയുടെ സ്‍കോർ മേയ് 3നു പ്രസിദ്ധീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *