അടിമാലി: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ റാണിദാസ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പ്രവീൺ ജോസ് എന്നിവർ സി.പി.ഐ.യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.
മൂന്നാർ ഐ.എൻ.ടി.യു.സി ഓഫീസിൽ മുൻ എം.എൽ.എ.യും, മുൻ കെ.പി.സി.സി വൈസ് പ്രസിഡൻ്റുമായ എ.കെ.മണി ഇരുവരെയും ഷാൾ അളിയിച്ച് സ്വീകരിച്ചു.
സി.പി.ഐ പ്രാദേശിക നേതൃത്വം ധനസമ്പാദനത്തിൽ മുഴുകിയതായും, എല്ലാ ആദർശങ്ങളും കാറ്റിൽ പറത്തി മെമ്പർമാരെ വരെ വിലപറഞ്ഞ് വിൽക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി, കോൺഗ്രസ് (ഐ) ബ്ലോക്ക് പ്രസിഡൻ്റ് എസ്.വിജയകുമാർ, ആർ.കറുപ്പുസ്വാമി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ എ.കെ.മണിയിൽ നിന്നും അംഗത്വം സ്വീകരിച്ചത്.