Timely news thodupuzha

മഴ മുന്നറയിപ്പ്; മൂന്ന് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒൻപത് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറയിപ്പിനെത്തുടർന്ന് തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾ‍ഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ പോകുന്നത് ജില്ല ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചു.

മഴ,മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ചാണ് നിർദേശം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *