Timely news thodupuzha

logo

ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച സംഭവം; കേന്ദ്രസർക്കാരിന് ഉൾപ്പെടെ സുപ്രീംകോടി നോട്ടീസയച്ചു

ന്യൂഡൽഹി: തെരുവുനായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി.

കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടി നോട്ടീസയച്ചു. ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യക്കായി അഭിഭാഷകൻ കെ. ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി സമീപിച്ചത്.

തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച സംഭവം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

തെരുവുനായ ആക്രമണം രൂക്ഷമായ സംഭവമാണെന്നും സുപ്രീംകോടതി അടിയന്തര ഇടപെടൽ നടത്തണെമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *