Timely news thodupuzha

മലപ്പുറത്ത് കാറിനും ബൈക്കിനും മുകളിലേക്ക് ലോറി മറിഞ്ഞു വീണു; രണ്ടു പേർ കുടുങ്ങി കിടക്കുകയാണ്

മലപ്പുറം: മുണ്ടുപ്പറമ്പ് ബൈപ്പാസിൽ കാറിനും ബൈക്കിനും മുകളിലേക്ക് ലോറി മറിഞ്ഞു. രണ്ടു പേർ വാഹനത്തിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു.

നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.

ബൈക്കിൽ ചാരി നിന്നയാളും കാറിലുണ്ടായിരുന്നയാളുമാണ് ലോറിക്കടിയിൽ പെട്ടിരിക്കുന്നത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *