പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയോട് ചേർത്ത് അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സൈനികന് പരിക്ക്.
വെള്ളിയാഴ്ച് പാതിരാത്രിയോടെയാണ് ഗുൽപുർ സെക്റ്ററിൽ ഏറ്റുമുട്ടലുണ്ടായത്. ഇരുട്ടിൻറെ മറവിൽ ആയുധങ്ങളേന്തിയ മൂന്ന് ഭീകരർ അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിക്കുകയായിരുന്നു. ഏറ്റുമുട്ടൽ ആരംഭിച്ചതിനു പിന്നാലെ ഭീകരർ ആയുധങ്ങളുമായി വനപ്രദേശത്തേക്ക് കയറി.
ഭീകരരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുകയാണ്. കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.