കൊച്ചി: മലയാള സീരിയല്‍ സിനിമാ, മേഖലകളില്‍ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടി.എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമെന്ന് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ ഭാരവാഹി കിഷോർ സത്യ.
ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിച്ചുവെന്നും ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ ആരോഗ്യവാനായി തന്നെയുണ്ടെന്നും കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു.
”പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക” എന്നാണ് കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.






