തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ നേരത്തെ 28നാണ് അവധി പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ 29 നാണ് ബക്രീദ്. ഈ സാഹചര്യത്തിൽ നാളത്തെ അവധി നിലനിർത്തിയാണ് 29നും അവധി പ്രഖ്യാപിച്ചത്. പെരുന്നാള്‍ ദിനമായ 29ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിയിരുന്നു.

ഇത് കണക്കിലെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് 29ന് അവധി നല്കാൻ തീരുമാനമായത്.






