Timely news thodupuzha

logo

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തിൽ വരും.​​​

ദേ​​​ശീ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി അ​​​നു​​​സ​​​രി​​​ച്ച് ഒമ്പത് സീ​​​റ്റ് വ​​​രെ​​​യു​​​ള്ള യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾക്ക് ആറ് വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 110 കി​​​ലോ​​​മീ​​​റ്റ​​​ർ, നാ​ലു​വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ൽ 100, മ​​​റ്റ് ദേ​ശീ​​​യ​​​പാ​​​ത, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത എ​​​ന്നി​​​വ​​​യി​​​ൽ 90, മ​​​റ്റു സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 80, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ൽ 70, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യ വേ​​​ഗ​​​പ​​​രി​​​ധി.

9 സീ​​​റ്റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ലൈ​​​റ്റ്-​​ മീ​​​ഡി​​​യം ഹെ​​​വി യാ​​​ത്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾക്ക് 6 വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ 95 കി​​​ലോ​​​മീ​​​റ്റ​​​ർ, 4 വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ 90, മ​​​റ്റു ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ 85, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ൽ 80 കി​​​ലോ​​​മീ​​​റ്റ​​​ർ, മ​​​റ്റു സം​​​സ്ഥാ​​​ന ​​പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 70, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ൽ 60, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു പ​​​ര​​​മാ​​​വ​​​ധി വേ​​​ഗം.

ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​പ​​​രി​​​ധി 6 വ​​​രി, നാ​ലു​വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ൽ 80 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റ് ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലും 4 വ​​​രി സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളി​​​ലും 70 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റ് സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 65 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​റും ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യും നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾക്കു ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റെ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 60 കി​​​ലോ​​​മീ​​​റ്റ​​​റു​​​മാ​​​ണു വേ​​​ഗ​​​പ​​​രി​​​ധി.

മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ൾക്കും സ്കൂ​​​ൾ ബ​​​സു​​​ക​​​ൾക്കും എ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലെ​​​യും പ​​​ര​​​മാ​​​വ​​​ധി വേ​​​ഗ​​​പ​​​രി​​​ധി 50 കി​​​ലോ​​​മീ​​​റ്റ​​​ർ. റോ​​​ഡു​​​ക​​​ൾ ന​​​വീ​​​ക​​​രി​​​ച്ച​​​തും ക്യാ​​​മ​​​റ​​​ക​​​ൾ പ്ര​​​വ​​​ർത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യ​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു വേ​​​ഗ​​​പ​​​രി​​​ധി പു​​​തു​​​ക്കി​​​യ​​​തെ​​​ന്നു മ​​​ന്ത്രി ആ​​​ൻറ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *