Timely news thodupuzha

ഇന്ത്യ ആവശ്യപ്പെട്ടാൽ മണിപ്പൂർ വിഷയത്തിൽ ഇടപെടാമെന്ന് എറിക് ഗാർസൈറ്റി

ന്യൂഡൽഹി: മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപം പരിഹരിക്കാൻ സന്നദ്ധതയറിയിച്ച് യു.സ്. ഇന്ത്യയിലെ യു.എസ് സ്ഥാനപതി എറിക് ഗാർസൈറ്റിയാണ് ഇന്ത്യ ആവശ്യപ്പെട്ടാൽ മണിപ്പൂർ വിഷയത്തിൽ ഇടപെടാമെന്ന് നിലപാടറിയിച്ച് രംഗത്തെത്തിയത്.

ഇതിനെ ഏതെങ്കിലുമൊരു നയതന്ത്രവിഷയമായി വിലയിരുത്തേണ്ട ആവശ്യമില്ലെന്നും തികച്ചും മാനുഷികമായ ഇടപെടലായി വിലയിരുത്തിയാൽ മതിയെന്നും ഗാർസൈറ്റി വിശദീകരിച്ചു.

കുട്ടികളുൾപ്പെടെയുള്ളവർ മരിച്ചു വീഴുന്ന കാഴ്ച്ചകാണുമ്പോൾ ആശങ്കപ്പെടാൻ‌ നമ്മൾ ഇന്ത്യക്കാരായിരിക്കണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള യു.എസിൻറെ നിലപാട് ആരാഞ്ഞപ്പോഴായിരുന്നു ഗാർസൈറ്റി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ യു.എസ് സ്ഥാനപതി ഇത്തരമൊരു അഭിപ്രായമറിയിച്ചത് അത്യപൂർവമാണന്ന നിലപാടുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.

ഇത്തരമൊരു അഭിപ്രായം യു.എസിൻറെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് നാലു പതിറ്റാണ്ടിനിടയിലെ എൻറെ പൊതു ജിവിതത്തിൽ കേട്ടതായി ഓർക്കുന്നതോ ഇല്ലെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *