കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന്(07/07/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സവർണത്തിൻറെ വില 43,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5415 രൂപയായി.

ഈ മാസത്തിൻറെ തുടക്കത്തിൽ വില 43,320 രൂപയിൽ എത്തിയിരുന്നു. പിന്നീട് നാലിന് 80 രൂപ വർധിച്ചു. ബുധനാഴ്ച 43,400 രൂപയിലെത്തിയ സ്വർണവിലയിൽ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.






