എടപ്പാൾ: വട്ടംകുളത്ത് സി.പി.എമ്മിൽ വിഭാഗീയത രൂക്ഷം. കഴിഞ്ഞ ദിവസം വട്ടംകുളത്ത് ചേർന്ന നോർത്ത്, സൗത്ത് കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗങ്ങളും ഏറ്റുമുട്ടി. പരസ്പരം കസേരകളെടുത്ത് എറിഞ്ഞു.

പ്രശ്നം സങ്കീർണമായതോടെ നേതാക്കൾ ഇറങ്ങി ഓടി. മീറ്റിങ്ങിന് പോവുമ്പോൾ ഹെൽമറ്റ് ഇട്ട് പോവണമെന്ന് കാണിച്ച് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്നം പുറത്തു വരുന്നത്.






