
കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ ഇടക്കാല ജ്യാമഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ പിന്മാറിയിരുന്നു.
നിലവിൽ ശിവശങ്കറിന്‍റെ ജ്യാമാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കിൽ ഇടക്കാല ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
ഇതനുസരിച്ച് ഇടക്കാലജാമ്യത്തിനായാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നാണ് ഹർജിയിൽ പറയുന്നത്. അതേസമയം ശിവശങ്കറിന്‍റെ ഇടക്കാല ജ്യാമെന്ന ആവശ്യം പരിഗണിക്കരുടെന്നാണ് ഇഡി ആവശ്യപ്പെടുന്നത്.






