Timely news thodupuzha

സ്വർണവില വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഇന്ന് (12/07/2023) പവന് 160 രൂപ വർദ്ധിച്ച് ഒരു പവൻ‌ സ്വർണത്തിൻറെ വില 43,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 5465 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഈ മാസത്തൻറെ തുടക്കത്തിൽ 43,320 രൂപയായിരുന്നു സ്വർണവില. പിന്നീട് മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്‌ന്ന നിരക്ക്. പിന്നീട് തുടർച്ചെയായുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കാണുന്നത്.

Leave a Comment

Your email address will not be published. Required fields are marked *