കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്‌താവനയിൽ കലാപാഹ്വാനമില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പ്രാഥമിക അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. നിലവിൽ കേസെടുക്കാനുള്ള വസ്‌തുതകളൊന്നും തന്നെ കേസിലില്ലെന്നാണ് അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിയ്ക്ക് കൈമാറിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
എം.വി.ഗോവിന്ദൻ കെ.സുധാകരനെതിരെ നടത്തിയ പ്രസ്‌താവനയിൽ കലാപാഹ്വാനമില്ല; ക്രൈംബ്രാഞ്ച്






