Timely news thodupuzha

വിമലഗിരി വിമല ഹൈസ് സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.

വിമലഗിരി: വിമല ഹൈസ് സ്കൂളിൽ 2023 – 2024 പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇ വി എം ഉപയോഗിച്ച് ജനാധിപത്യ രീതിയിലാണ് സ്കൂളിൽ തെരഞ്ഞെടുപ്പ് നടത്തിയത്.

വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം ഉണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയത്. നാമ നിർദേശം മുതൽ മീറ്റ് ദ ക്യാന്റി ഡേറ്റ് പ്രോഗ്രാം വരെ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രശാന്തി സി.എം.സി , സോഷ്യൽ സയൻസ് അധ്യാപകനായ മനോജ് ചാക്കോ എന്നിവർ നേതൃത്വം നൽകി.
‌
വിദ്യാർത്ഥികൾ തന്നെയാണ് തിരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിച്ചത്. തുടർച്ചയായി 16ആം തവണയും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വിജയം നേടിയ കട്ടപ്പന ജില്ലയിലെ ഏക സ്കൂൾ ആണിത്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയ സ്കൂളെന്ന ബഹുമതിയും വിമല എച്ച്.എസിനാണ്.

സീനിയർ അസി.ജോളി.വി.സി, സ്റ്റാഫ് സെക്രട്ടറി ഷീബാ ജോസഫ്, മറ്റ് അധ്യാപകരായ ജിസി തോമസ്, ഷാമോൾ മാത്യൂ , നൈസി മാത്യൂ, ബെൻസി.പി.ജി , ലൈബി സെബാസ്റ്റ്യൻ, സെഫി ജോയി എന്നിവരും അനാധ്യപകരും സഹായ സഹകരണങ്ങളുമായി വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *