Timely news thodupuzha

‌കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു, വഴിയോര കച്ചവടക്കാരന് ക്രൂര മർദ്ദനം

ചണ്ഡിഗഢ്: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച വഴിയോര കച്ചവടക്കാരനെ സംഘം ചേർന്ന് മർദ്ദിച്ചതായി റിപ്പോർട്ട്. ഹരിയാനയിലെ ഗുരുഗ്രാമിൽ ഡൽഹി-ജയ്പൂർ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയിൽ ശനിയാഴ്ച വൈകിട്ടാണ് നാടകീയമായ സംഭവം.ഹോട്ടലുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തന്നെ ഹോട്ടലിൽ നിന്ന് വലിച്ചിറക്കി വലിയ വടികളുപയോഗിച്ച് അടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ രഞ്ജിത് പറഞ്ഞുശനിയാഴ്ച രാത്രി 11 മണിയോടെ യുവാക്കളെത്തി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടൽ ജീവനക്കാരനെത്തി പണം ചോദിച്ചപ്പോൾ യുവാക്കൾ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും പിന്നീടും പണം ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അക്രമത്തിൽ ഹോട്ടലുമടയുടെ തലയ്ക്കുൾപ്പടെ പരിക്കുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അവർ സ്ഥലം വിട്ടതെന്നും രഞ്ജിത് പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *