Timely news thodupuzha

logo

രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാൻ പ്രാപ്തരാകണം; സ്വാതന്ത്ര്യ ദിന സന്ദേശം നൽകി രാഷ്ട്രപതി

ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

രാജ്യത്തെ പെൺകുട്ടികൾ എല്ലാ പ്രതിസന്ധികളും മറികടക്കാൻ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞു. മതം, ജാതി, ഭാഷ എന്നിവയ്ക്കെല്ലാം അപ്പുറത്ത് എല്ലാവരേയും ഒന്നിപ്പിക്കുന്നത് ഇന്ത്യക്കാർ എന്ന സ്വത്വമാണ്. ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിൽ മഹാത്മ ഗാന്ധിക്കൊപ്പെം കസ്തൂർബാ ഗാന്ധിയും നടന്നു.

ഇപ്പോൾ ഇന്ത്യയും വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകളും പങ്കാളികളാകുന്നു. വികസനം-സേവനം അടക്കം വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങൾക്കു മുൻപ് അങ്ങനെയൊരു കാര്യം ചിന്തിക്കാൻകൂടി കഴിയില്ലായിരുന്നു.

സ്വതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാവരേയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരേയും ഓർക്കുന്നു. സത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരണമാണ് രാജ്യത്തിനു ആവശ്യം.

ആഗോളത്തലത്തിൽ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, സർക്കാരും റിസർവ് ബാങ്കും അതു പിടിച്ചു നിർത്തി. ഉയർന്ന വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ സംരക്ഷിച്ചു നിർത്തി.

പാവപ്പെട്ടവർക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളർച്ച‍യുടെ കാര്യത്തിൽ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകമെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *