സിംല: ഹിമാചൽപ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് കനത്തമഴയും മണ്ണിടിച്ചിലും രൂക്ഷം. നിരവധി വീടുകൾ തകർന്നു. സിംലയിലെ കൃഷ്ണ നഗർ പ്രദേശത്താണ് മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നത്. വീടുകളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ദേശീയ ദുരന്ത നിവാരണ സേന അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഘവിസ്‌ഫോടനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതലാണ് ഹിമാചലിൽ മഴ ആരംഭിച്ചത്.