Timely news thodupuzha

പങ്കാളിയുടെ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 24കാരി അറസ്റ്റിൽ

ന്യൂഡൽഹി: ലിവിംഗ് ടുഗതർ പങ്കാളിയുടെ പതിനൊന്നുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബെഡ് ബോക്‌സിൽ ഒളിപ്പിച്ച സംഭവത്തിൽ 24കാരി അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ ജിതേന്ദറിന്റെ സുഹൃത്ത് പൂജയാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജ വിഘ്‌നേഷിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വിഘ്‌നേഷിന്റെ മൃതദേഹം ബെഡ് ബോക്‌സിൽ കണ്ടെത്തിയത്.

ജിതേന്ദറും ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. വിഘ്‌നേഷിന്റെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ജിതേന്ദർ ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാമെന്ന്‌ പൂജയ്ക്ക് ഉറപ്പുനൽകിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് ജിതേന്ദർ വിവാഹമോചനത്തിന് വിസമ്മതിക്കുകയും ആദ്യഭാര്യക്കൊപ്പം താമസിക്കുകയും ചെയ്തു. ഇതിൽ രോഷാകുലയായ പ്രിയ കുട്ടിയെ കൊലപ്പെടുത്തുക ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *