കോടിക്കുളം: ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും നേതൃത്വത്തിൽ ചിങ്ങം ഒന്നിന് രാവിലെ 10:00 മണി മുതൽ കർഷക ദിനാചരണ പരിപാടികൾ കോടിക്കുളം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ചു.
കോടിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ഹലീമ നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കൃഷി ഓഫീസർ ശ്രീ. ആനന്ദ് വിഷ്ണു പ്രകാശ് സ്വാഗതം ആശംസിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് ബാബു ടി.വി. കർഷക ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട വാസുദേവൻ.പി.ആർ(മികച്ച മുതിർന്ന കർഷകൻ), ജോർജ്ജ് മാത്യൂ(മികച്ച ഇടവിള കർഷകൻ), സുനിൽ.കെ.കെ(മികച്ച എസ്.സി കർഷകൻ), ബെന്നി വർഗീസ്(മികച്ച ജൈവ കർഷകൻ), മെൽവിൻ കുര്യൻ(മികച്ച യുവ കർഷകൻ), ലാലി ജോർജ്ജ്(മികച്ച വനിതാ കർഷക), മാസ്റ്റർ ജോർജ്ജ് ആന്റണി(മികച്ച വിദ്യാർത്ഥി കർഷകൻ) എന്നിവരെ പൊന്നാട അണിയിച്ചും, ഉപഹാരങ്ങൾ നൽകിയും ആദരിച്ചു.
ആദരിക്കപ്പെട്ട കർഷകർ അവരുടെ കാർഷിക മേഖലയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ബിന്ദു പ്രസന്നൻ (വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ജേർളി റോബി(ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), ഡാനിമോൾ വർഗീസ്(ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), കോടിക്കുളം പഞ്ചായത്ത് സെക്രട്ടറി ഷാജു മാത്യൂ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കർഷക ദിനാചരണത്തോട് അനുബന്ധിച്ച് സെ. മേരീസ് എൽ.പി.എസിലെ കുരുന്നുകൾ പരമ്പരാഗത കാർഷിക വേഷത്തിൽ യോഗ സ്ഥലത്തെത്തി. തുടർന്ന് പ്രധാന സുഗന്ധവ്യഞ്ജന വിളകളിലെ കീടരോഗ നിയന്ത്രണമെന്ന വിഷയത്തിൽ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. നിമിഷ മാത്യൂസ് ക്ലാസ് നയിച്ചു. കോടിക്കുളം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അനുമോൾ.എൻ.എസ് കൃതജ്ഞത അർപ്പിച്ചു.






