Timely news thodupuzha

തിരുവനന്തപുരത്ത് നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ബൈക്കിലെത്തി ലൈംഗികാതിക്രമം

തിരുവനന്തപുരം: തുമ്പയിൽ നാഗാലാന്‍റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി.

തുമ്പയിൽ ഒരു സ്വകാര്യ മാർക്കറ്റിൽ ജോലി ചെയ്യുകയാണ് നാഗാലാൻഡ് സ്വദേശിനിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിർത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു.

യുവതി ബഹളം വച്ചതോടെ സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *