Timely news thodupuzha

logo

ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ

ചെന്നൈ: ചന്ദ്രയാൻ പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ ഇറങ്ങുന്ന ഭാഗത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ഇത്.

വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന കാമറയാണിത്. ഇത്തരം പ്രദേശങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കും. അഹമ്മദാബാദിലുള്ള സ്പെയ്സ് ആപ്ലിക്കേഷൻ സെന്‍ററിലാണ് എൽ.എച്ച്.ഡി.സി കാമറ വികസിപ്പിച്ചത്.

ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന രണ്ടാം ഡീബൂസ്റ്റിംഗും ഞായറാഴ്ച പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചന്ദ്രനോട് 25 കിലോമീറ്റർ വരെ അടുത്തുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ മൊഡ്യൂളുള്ളത്. 23ന് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *