ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കേവിന്ദ് സമിതിയുടെ അധ്യക്ഷനാകും. നിയമ വിദഗ്ധരും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണറും ഉൾപ്പെടെയുള്ളവരാകും സമിതി അംഗങ്ങൾ.
അതു സംബന്ധിച്ച് നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കും. പാർലമെൻറ് പ്രത്യേക സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഒരു തെരഞ്ഞെടുപ്പ് പഠിക്കുന്നിനായി സമിതിയെ നിയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല.
ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ആശയം ഏറെക്കാലമായി ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിലടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതു വഴി പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്നതടസം ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.






