Timely news thodupuzha

logo

അറ്റകുറ്റപ്പണിയെ തുടർന്ന് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സര്‍വീസില്‍ വടക്കാഞ്ചേരിയില്‍ സ്‌റ്റോപ്പ് അനുവദിക്കും.

ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. തൃശൂര്‍ കോഴിക്കോട് എക്‌സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ റദ്ദാക്കി. കോഴിക്കോട് ഷൊര്‍ണൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി.

കണ്ണൂര്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ് രാവിലെ 6.20ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും രാത്രി 9.33 നുള്ള ആലപ്പുഴ വഴിയുള്ള എറണാകുളം മെമു ഇനി കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. മംഗലൂരു നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *