Timely news thodupuzha

logo

ഡിജിറ്റൽ ഓണാഘോഷവുമായി മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് .

മുട്ടം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഡിജിറ്റൽ ഓണാഘോഷപരിപാടികളുമായി ലിറ്റിൽ കൈറ്റ് സ് യൂണിറ്റിന്റെ ക്യാമ്പ് സെപ്റ്റംബർ രണ്ടിന് നടക്കും.
ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് . ഓണവുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കൽ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്‌റ്റ്‌വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ എന്നിവയാണ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.
കുടയത്തൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ അധ്യാപികയായ സുലൈഖാബീവി സി.എ. ക്ലാസ്സുകൾ നയിക്കും.

Leave a Comment

Your email address will not be published. Required fields are marked *