കണ്ണൂർ: പൊലീസുകരെ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻറ് എൻ.ഹരിദാസിൻറെ ഡ്രൈവർ അമൽ രാജെന്ന സച്ചുവാണ് അറസ്റ്റിലായത്. വെസ്റ്റ് പള്ളൂർ സ്വദേശിയാണ് ഇയാൾ.
മർദന കേസിൽ രണ്ടു ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാൾ പൊലീസിനെ വിളിച്ച് വധ ഭീഷണി മുഴുക്കുകയും അസഭ്യം പറയുകയുമായിരുന്നു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.