Timely news thodupuzha

logo

മന്ത്രി മുഹമ്മദ് റിയാസിനും ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്

കോഴിക്കോട്: വിനോദ സഞ്ചാര മേഖലയിലെ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി മുഹമ്മദ് റിയാസിനും അദ്ദേഹത്തിൻ്റെ ടീമിനും നടൻ ജയറാമിൻ്റെ ബിഗ് സല്യൂട്ട്.

കോഴിക്കോട് ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ജയറാം വിനോദ സഞ്ചാര വകുപിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് എന്ന് അഭിപ്രായപ്പെട്ടത്. അദ്ദേഹം ഒറ്റയ്ക്കല്ല. ഒരു ടീം തന്നെ ഉണ്ട്. ഓരോ കാര്യങ്ങളും ഒരുപാട് പേരോട് ചോദിച്ച് മനസ്സിലാക്കിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്.

ഇപ്പോ സിനിമാ ടൂറിസം സംബന്ധിച്ച് എത്രയോ തവണ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്. വാട്ടർ ടൂറിസം, ഹെലി ടൂറിസം, കാരവാൻ ടൂറിസം എന്നിങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുമായിട്ടാണ് അദ്ദേഹം മുൻപോട്ട് പോകുന്നത്.

ടൈംസ് മാഗസിൻ ലോകത്തിലെ തന്നെ നിർബന്ധമായും കണ്ടിരിക്കേണ്ട 51 സ്ഥലങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നായി നമ്മുടെ കേരളവും ഉൾപ്പെട്ടത് ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണെന്നും ജയറാം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *