Timely news thodupuzha

logo

മുഖ്യമന്ത്രിയുടെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യാ ഓലിക്കാത്തൊട്ടിയിലും ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി.

ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആൽബർട്ട് ജോസിനും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് ദേവസ്യ പ്രചരണത്തിനെത്തിയത്.


ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ തിരി കത്തിച്ച് ചാണ്ടി ഉമ്മനുവേണ്ടി പ്രാർത്ഥിച്ചുവെന്നും ദേവസ്യാ പറഞ്ഞു. പോലീസ് ബന്ദിയാക്കിയ സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയത് മറക്കാനാവില്ലെന്നും ദേവസ്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *