തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നതിനാൽ ഈ ആഴ്ച തെക്കൻ- മധ്യ കേരളത്തിലെ ജില്ലകളിൽ ശക്തമാ മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ലഘു മേഘവിസ്ഫോടനത്തിനുമുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
വളരെ കുറച്ച് സമയംകൊണ്ട് 10 സെൻറീ മീറ്റർ വരെ മഴ പെയ്യുന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ഈ ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് പ്രവചനം. മലയോര മേഖലകളിലാണ് ലഘു മേഘ വിസ്ഫോടനങ്ങൾക്കുള്ള കൂടുതൽ സാധ്യത പ്രവചിക്കുന്നത്. ഈ മോഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
അതിനാൽ തന്നെ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.