Timely news thodupuzha

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

വഴിത്തല: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റിന്റെ 13ആമത് വാർഷിക സമ്മേളനം വഴിത്തല ജേസീസ് ഹാളിൽ നടന്നു. തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം സമ്മേളനം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് ബിജു ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.മാണി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബാബു.എൻ.ആർ, ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി, മേഖല സെക്രട്ടറി യൂനസ്.കെ.ഇ, യൂണിറ്റ് നിരീക്ഷൻ കമൽ സന്തോഷ്, ജില്ലാ പി.ആർ.ഒ സജി ഫോട്ടോ പാർക്ക്, മേഖല ട്രഷറർ ശ്രീകുമാർ.കെ.ആർ, മേഖല പി.ആർ.ഒ ഫ്രാൻസിസ് മാത്യു, പ്രിൻസ് അഗസ്റ്റിൻ, ജോപ്പൻ.റ്റി.ജോൺ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ഷാജി ജെയിംസ്(പ്രസിഡന്റ്), റ്റിജോ ജോർജ്(വൈസ് പ്രസിഡന്റ്റ് ), ബിജു ജെയിംസ്(സെക്രട്ടറി), ബിനിൽ.വി.കെ(ജോയിന്റ് സെക്രട്ടറി), ജോപ്പൻ.റ്റി.ജോൺ(ട്രഷറർ), മേഖല പ്രതിനിധികളായി റ്റി.ജി.ഷാജി, ബാബു എൻ.ആർ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായി അജി.വി.ആർ, പ്രിൻസ് അഗസ്റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *