കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായുള്ള വർധനവിനു ശേഷം ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് ഒരു പവന് സ്വർണത്തിന്റെ വില 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.
5,500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം 21 മുതൽ ഇന്നലെ വരെ സ്വർണവില തുടർച്ചയായി ഉയരുന്ന കാഴ്ചയാണ് കണ്ടത്.
21ന് 43,280 രൂപയായിരുന്ന സ്വർണവില വീണ്ടും ഉയരുകയായിരുന്നു. 2 ആഴ്ചകൊണ്ട് ഏകദേശം 1000 രൂപയാണ് വർധിച്ചത്. പിന്നീട് ഇന്നലെ മുതൽ സ്വർണവില കുറയാന്‍ തുടങ്ങി.