ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജോ ബൈഡൻ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരിച്ച് അമെരിക്ക. ബൈഡൻറെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവായ സാഹചര്യത്തിലാണ് തീരുമാനം.
അടച്ചിട്ട സ്ഥലങ്ങളിൽ മാസാക് അണിഞ്ഞ് പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമെരിക്ക വ്യക്തമാക്കി.
ഈ മാസം ഏഴിനാണ് ബൈഡൻ ഇന്ത്യയിലെത്തുന്നത്. എട്ടാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
72കാരിയായ ജിൽ ബൈഡന് കഴിഞ്ഞ വർഷം ആഗസ്റ്റിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 2022 ജൂലൈയിൽ ജോ ബൈഡനും കൊവിഡ് പോസിറ്റീവായിരുന്നു.