Timely news thodupuzha

കോടതി നിർദേശം ലംഘിച്ച് സി.വി.വർഗീസ്

തൊടുപുഴ: പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സി.പി.എമ്മിൻറെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി.വർഗീസ് വെല്ലുവിളി നടത്തി.

ഇന്നലെ അടിമാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിൻറെ വെല്ലുവിളി. നിയമപരമായി തന്നെ ഇക്കാര്യങ്ങളെ പാർട്ടി നേരിടും. പാർട്ടിക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും. കൂടാതെ ജില്ലയിലെ എല്ലാ പാർട്ടി ഓഫീസുകളും സ്വൈര്യമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *