Timely news thodupuzha

കേരളത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാലു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട മുതിൽ കാസർകോട് ജില്ലവരെയാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ശനിയാഴ്ച ആലപ്പുഴ മുതൽ കാസർകോട് വരെയും ഞായറാഴ്ച ഇടുക്കി മുതൽ കാസർകോട് വരെയും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

മഞ്ഞ അലർട്ട്; ശനി – ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ഞ്ഞായർ – ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്തിങ്കൾ: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.

Leave a Comment

Your email address will not be published. Required fields are marked *