കൊൽക്കത്ത: പശ്ചിമബംഗാളിലെ ധൂപ്ഗുരി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു. 4000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടിഎംസിയുടെ നിർമൽ ചന്ദ്ര വിജയിച്ചത്.
ബി.ജെ.പി സ്ഥാനാർഥിയായി തപ്സി റോയിയാണ് മത്സരിച്ചത്. ഈ തവണ കോൺഗ്രസ് ഇടത് സഖ്യ സ്ഥാനാർഥിയായി മത്സരിച്ച ഈശ്വർ ചന്ദ്ര റോയി മൂന്നാം സ്ഥാനത്തെത്തി.
2021ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി സ്ഥാനാർഥി ബിഷ്ണുപദ റോയുടെ നിര്യാണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 2016ൽ തൃണമൂൽ കോൺഗ്രസ് കൈക്കലാക്കിയ മണ്ഡലം ആയിരുന്നെങ്കിലും 2021 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കുകയായിരുന്നു.






