Timely news thodupuzha

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴ ലഭിക്കും; കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. മൂന്ന് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകി.

മധ്യ- തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.

ബംഗാൾ ഉൾകടലിൽ രണ്ടാമത്തെ ന്യുന മർദ്ദ സാധ്യതയുണ്ട്. മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതേ തുടർന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *