Timely news thodupuzha

യുവതിയെയും കുഞ്ഞിനെയും നാലംഗ സംഘം തട്ടിക്കൊണ്ടുപോയി

പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച 23 കാരിയേയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരേയും തട്ടികൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. ‍

സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നാണ് സൂചന. തിരുമുലപുരം സ്വദേശിയായ യൂവാവും കുടുംബവും തിരുമുലപുരത്തെ ഒരു തട്ടുകയിൽ നിന്നും ഭക്ഷണം കഴിച്ച ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയേയും 3 വയസുള്ള കുഞ്ഞിനെയും പിന്നീട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയേയും കടത്തികൊണ്ടു പോവുകയായിരുന്നു.

ഭർത്താവ് സന്ദീപ് സന്തോഷിന്‍റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശിയായ കാമുകന്‍ പ്രിന്‍റോ പ്രസാദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ല പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *